ഛത്തീസ്ഗഡ്: റായ്പൂരിലെ ആശുപത്രിയില്‍ തീപിടിത്തം. രാജധാനി ആശുപത്രിയിലാണ് തീപടര്‍ന്നത്. തീപിടുത്തത്തില്‍ 5 കോവിഡ് രോഗബാധിതര്‍ മരണമടഞ്ഞു. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ മറ്റ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തം ഉണ്ടാവാന്‍ കാരണം എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എസ്. പി തര്‍കേശ്വര്‍ പട്ടേല്‍ അറിയിച്ചു.