കോവിഡ് രൂക്ഷം: ഇന്ന് രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു വരെ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍

കോവിഡ് രൂക്ഷം: ഇന്ന് രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു വരെ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച്ച വരെ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് അറിയിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുവാദം. ഡല്‍ഹി ആരോഗ്യ രംഗം തകരാതെയിരിക്കാനാണ് നടപടിയെന്നും ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആഭ്യര്‍ത്ഥിച്ചു.

ഈ സാഹചര്യത്തില്‍ അനിവാര്യമായ തീരുമാനങ്ങളിലേക്ക് കടക്കുകയാണ് ദില്ലി സര്‍ക്കാര്‍. കാല്‍ ലക്ഷം കടന്ന് പ്രതിദിന രോഗികള്‍, ദിവസം നൂറിലേറെ മരണം, ആശുപത്രികളില്‍ കിടക്കള്‍ ലഭ്യമാകാത്ത സാഹചര്യം, മരുന്നുകള്‍ ഉള്‍പ്പെടെ ക്ഷാമം, ചികിത്സ കിട്ടാന്‍ തടസങ്ങള്‍ തുടങ്ങി അതി സങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെ ഡല്‍ഹി കടന്നു പോകുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് രാത്രി പത്ത് മുതല്‍ അടുത്ത തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കര്‍ഫ്യൂ പാസ് ഉള്ളവര്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി. മറ്റുള്ളവര്‍ വീടുകളില്‍ തുടരണം. ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ളവക്ക് നിയന്ത്രണമുണ്ട്. മാളുകള്‍, തിയേറ്റുകള്‍, ജിം സ്പാകള്‍ ഉള്‍രപ്പെടുയുള്ള അടച്ചിടും. നിയന്ത്രിതമായി പൊതുഗതാഗതം അനുവദിക്കും. അന്തര്‍ സംസ്ഥാന യാത്രള്‍ക്ക് തടസമില്ല.

മറ്റു വാഹനങ്ങള്‍ പാസ് ഇല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ ടിക്കറ്റുകള്‍ കൈയില്‍ കരുതണം. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ക്ക് ഈ പാസ് അനുവദിക്കും.

കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും ഇവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. നിലവില്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യുവും വരാന്ത്യ കര്‍ഫ്യും നടപ്പാക്കിയിതിനിടെയാണ് പുതിയ തീരുമാനം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്,. ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ഭക്ഷണം, പലചരക്ക്, പഴങ്ങള്‍, പച്ചക്കറി കടകള്‍, പാല്‍, പാല്‍ ബൂത്തുകള്‍, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പത്രം വിതരണം എന്നിവ അനുവദിക്കും. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, എടിഎം എന്നിവ തുറക്കും. ഹോം ഡെലിവറിയും റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുവാനും അനുവദിക്കും.

ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കളും ഇ-കൊമേഴ്സ് വഴി വിതരണം ചെയ്യാന്‍ അനുവദിക്കും.ടെലി കമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍, കേബിള്‍ സേവനങ്ങള്‍, ഐടി സേവനങ്ങള്‍ എന്നിവ തുറക്കും. പെട്രോള്‍ പമ്പുകള്‍, എല്‍പിജി, സിഎന്‍ജി, ഗ്യാസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.

ജലവിതരണം, വൈദ്യുതി ഉല്‍പാദനം, വെയര്‍ഹൗസിംഗ് സേവനങ്ങള്‍ എന്നിവയ്ക്ക് തടസമുണ്ടാകില്ല. അവശ്യവസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ തുറക്കാം. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കും. പക്ഷേ, സന്ദര്‍ശകര്‍ പാടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.