റാഞ്ചി: മഹേന്ദ്ര സിങ് ധോണിയുടെ അഞ്ചു വയസുകാരി മകൾക്കെതിരെ മാനഭംഗ ഭീഷണി മുഴക്കിയ സംഭവത്തിൽ 16കാരൻ കസ്റ്റഡിയിൽ . ഗുജറാത്തിലെ കച്ച് സ്വദേശിയായ 12-ാം ക്ലാസുകാരനാണ് അറസ്റ്റിലായത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോണിയുടെ മകൾ ക്കെതിരെ മാനഭംഗഭീഷണി ഉണ്ടായത്. അടുത്ത കളികളിൽ ധോണിയും ചെന്നൈ സൂപ്പർകിങ്സും ഫോമിലേക്ക് എത്തിയില്ലെങ്കിൽ മകൾ സിവയെ
മാനഭംഗം ചെയ്യുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശവുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കച്ച് പോലീസ് സൂപ്രണ്ട് സൗരഭ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.