ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഈ വര്‍ഷത്തെ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ പൂര്‍ണ്ണമായും റദ്ദാക്കി. നേരത്തെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കി. പകരം പ്രത്യേക മൂല്യനിര്‍ണ്ണയം വഴി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കും.

അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ജൂണിലുണ്ടാകും. നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പരീക്ഷകളും വിവിധ സര്‍വ്വകലാശാലാ, പി.എസ്.സി പരീക്ഷകളും മാറ്റി വച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.