ബംഗളൂരു: ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു. 49 വയസായിരുന്നു. കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. . ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന കാൾട്ടൻ 1991 മുതൽ 2001 വരെ ഇന്ത്യൻ ദേശിയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ചിട്ടുണ്ട്. 90-കളിൽ ദേശിയ ടീമിൽ സ്ഥിരാംഗമായി. കളിക്കളം വിട്ട ശേഷം പരിശീലകനായും കാൾട്ടൻ ചാപ്മാൻ പ്രവർത്തിച്ചു. ക്വാര്‍ട്സ് എഫ്സിയുടെ മുഖ്യപരിശീലകനായിരുന്നു ചാപ്മാന്.