രാജ്യത്ത് 71 ലക്ഷം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടയിൽ 66,732 പേർക്ക് കൂടി രോഗം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 24 മണിക്കൂറിനിടയിൽ 66,732 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71,20,539 ആയി. 816 മരണം കൂടി ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,150 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.
ഇത് വരെ 61,49,535 പേർ കൊവിഡ് മുക്തി നേടിയെന്നാണ് കേന്ദ്ര കണക്ക്. 86.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 8,61,853 പേർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്നു.