കോൺഗ്രസ്​ നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ്

കോൺഗ്രസ്​ നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ്

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി എം.പിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്​ പരിശോധന നടത്തിയെന്നും കോവിഡ്​ പോസിറ്റിവായെന്നും അദ്ദേഹം അറിയിച്ചു.

താനുമായി അടിത്തിടെ ബന്ധപ്പെട്ട ആളുകൾ കോവിഡ്​ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

നിലവിൽ ഡൽഹിയിലെ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം. നേരത്തെ കൊവിഡ് രോഗബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തിൽ ബംഗാളിലുൾപ്പെടെ നടത്താനിരുന്ന റാലികൾ രാഹുൽ റദ്ദാക്കിയിരുന്നു. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണം. 

കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 88 വയസുള്ള അദ്ദേഹം പനിയെ തുടർന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്.  ഡൽഹി എയിംസിൽ അദ്ദേഹത്തിന്റെ ചികിത്സ തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.