ബംഗാളില്‍ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരുക്ക്: മൂന്ന് പേര്‍ അറസ്റ്റില്‍

ബംഗാളില്‍ വോട്ടെടുപ്പിന് തൊട്ടുമുന്‍പ്  സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരുക്ക്: മൂന്ന് പേര്‍ അറസ്റ്റില്‍

ബര്‍ധമാന്‍: ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കവെ ബോംബ് സ്ഫോടനം. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് കേതുഗ്രാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ആനന്ദി ഘോഷ് ആരോപണമുയര്‍ത്തിയിട്ടുണ്ട്. എന്നാൽ തൃണമൂൽ സ്ഥാനാർഥി ഷെയ്ഖ് ഷാനവാസ് ഇതു നിഷേധിച്ചു.

പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലെ കേതുഗ്രാം മണ്ഡലത്തിലെ ഒരു വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന വീട്ടില്‍ തന്നെയാണ് ബോംബ് നിര്‍മിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ നിന്ന് ബോംബ് നിര്‍മിക്കുന്ന സാമഗ്രികള്‍ ഉള്‍പ്പെടെ കണ്ടെത്തിയതായി റൂറല്‍ എഎസ്പി ധുര്‍ബ ദാസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.