ചൈനീസ് അംബാസഡര്‍ താമസിച്ച പാക് ആഡംബര ഹോട്ടലില്‍ ഭീകരാക്രമണം; നാല് മരണം

ചൈനീസ് അംബാസഡര്‍ താമസിച്ച പാക് ആഡംബര ഹോട്ടലില്‍ ഭീകരാക്രമണം; നാല്  മരണം

ലാഹോര്‍: പാകിസ്​താനിലെ ക്വറ്റയില്‍ ചൈനീസ്​ അംബാസിഡര്‍ താമസിച്ച ഹോട്ടലിന്​ സമീപമുണ്ടായ സ്​ഫോടനത്തില്‍ നാല്​ പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക്​ പരിക്കേറ്റതായും ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് ​ സ്ഫോടനമുണ്ടായതെന്ന്​ അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെട്ടതായാണ്​ വിവരം. അതേസമയം, സ്​ഫോടനം നടക്കുമ്പോൾ ചൈനീസ്​ അംബാസിഡര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നില്ലെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

പാക്കിസ്ഥാനിലെ ആഡംബര ഹോട്ടൽ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാർ പാർക്കിങ്ങിലാണ് സംഭവം.
ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ താലിബാൻ ഏറ്റെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.