നാഗ്പൂർ: ചങ്ങനാശ്ശേരി അതിരൂപത പുന്നാക്കുന്നശ്ശേരി ഇടവകാഗമായ ബഹു ലിജോ മാമ്പൂത്ര അച്ചൻ (37വയസ്സ് ) കോവിഡ് ബാധിച്ച് മരണമടഞ്ഞു. ബഹു അച്ചൻ നാഗപുർ മിഷനിൽ ശുശ്രുഷ ചെയ്തുവരികയായിരുന്നു.
നാഗ്പൂറിലെയും ചന്ദ്രപൂറിലെയും ആശിപത്രികളിലെ അതിവിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കി എങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന് നാഗ്പൂർ വികാരി ജെനെറാൾ ഫാ ജെറോം പിന്റോ അറിയിച്ചു.
കോവിഡ് ബാധിച്ചുള്ള മരണമായതിനാൽ ഭൗതിക ശരീരം നാഗ്പൂറിൽ തന്നെ കോവിഡ് പ്രോട്ടോകോൾ പ്രകാരം അടക്കുന്നതായിരിക്കും എന്ന് നാഗ്പൂർ അതിരൂപതയിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പിൽ പറയുന്നു