ന്യൂഡൽഹി: അഭ്യൂഹങ്ങൾക്കൊടുവിൽ പ്രമുഖ തെന്നിന്ത്യൻ സിനിമാതാരവും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ഡൽഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്.
സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സി.ടി. രവിയില്‍നിന്നാണ് അവര്‍ അംഗത്വമെടുത്തത്. ഇന്ന് രാവിലെയാണ് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. പാർട്ടി തേതൃത്വവുയുമായി യോജിച്ച് പോകാനാകുന്നില്ലെന്ന് വ്യക്തമാക്കിയാണ് രാജിക്കത്ത് നൽകിയത്. അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു.