ഈദ് അവധി പാർക്കിംഗ് ഫീസ് ഈടാക്കില്ലെന്ന് അബുദാബി

ഈദ് അവധി പാർക്കിംഗ് ഫീസ് ഈടാക്കില്ലെന്ന് അബുദാബി

അബുദാബി: ഈദ് അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാർക്കിംഗ് ഫീസ് ഈടാക്കില്ല. ടോള്‍ ഗേറ്റുകളിലും പണമീടാക്കില്ലെന്ന് അബുദാബി മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് വകുപ്പിന് കീഴിലുള്ള ഇന്റെഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റർ അറിയിച്ചു. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് ഇത് ബാധകമാവുക.

മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ എം18 പാര്‍ക്കിങ് ലോട്ടും അവധി ദിനങ്ങളില്‍ സൗജന്യമായിരിക്കും. താമസക്കാര്‍ക്കായി മാത്രം നീക്കിവെച്ചിട്ടുള്ള പ്രത്യേക പാര്‍ക്കിങ് ഏരിയകളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്‍താല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. ഇതിന് ശേഷം നാല് മണിക്കൂറിനകം വാഹനം ഇവിടെ നിന്ന് മാറ്റിയില്ലെങ്കില്‍ വാഹനം അധികൃതര്‍ എടുത്തുമാറ്റുകയും ചെയ്യുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.