തിരുവനന്തപുരം: കെഎസ്‌ഐഎന്‍സി മാനേജിങ് ഡയറക്ടര്‍ എന്‍ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അന്വേഷണം. ആഭ്യന്തര സെക്രട്ടറി ടി.കെ ജോസിനാണ് അന്വേഷണ ചുമതല.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ ലേഖികയോട് മോശമായി പ്രതികരിച്ചെന്നാണ് പരാതി. വാട്സ്ആപ്പിലൂടെയായിരുന്ന അപമര്യദയായി പ്രശാന്ത് പ്രതികരിച്ചത്. പരാതി ഗൗരവതരമാണെന്നും വിശദമായ അന്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.