അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ്; ആരോഗ്യനില തൃപ്തികരം

അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ്; ആരോഗ്യനില തൃപ്തികരം

ചണ്ഡീഗഢ്: ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ്. ഇന്ത്യയുടെ പറക്കും സിഖ് എന്നറിയപ്പെടുന്ന മില്‍ഖാ സിങ്ങിന് ബുധനാഴ്ച വൈകീട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ അദ്ദേഹം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ഭാര്യ നിര്‍മല്‍ കൗര്‍ അറിയിച്ചു.

വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തങ്ങളും പരിശോധനയ്ക്ക് വിധേയരാകുകയായിരുന്നുവെന്നും നിര്‍മല്‍ കൗര്‍ വ്യക്തമാക്കി. മില്‍ഖാ സിങ്ങിന് കടുത്ത പനിയുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ഒളിമ്പിക് ഇനത്തിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് മില്‍ഖാ സിങ്. 1960-ലെ റോം ഒളിമ്പിക്സില്‍ 400 മീറ്ററില്‍ ഫൈനലില്‍ കടന്നതോടെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. ഫൈനലില്‍ നാലാമതായാണ് അദ്ദേഹത്തിന് ഫിനിഷ് ചെയ്യാനായത്. ആ ഇന്ത്യന്‍ റെക്കോഡ് 40 വര്‍ഷക്കാലത്തോളം നിലനിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.