രാഹുലിന്റെ പരിപാടിക്ക് അനുമതിയില്ല; സർക്കാരിനെ അറിയിച്ചില്ലെന്ന് വയനാട് കലക്ടർ

രാഹുലിന്റെ പരിപാടിക്ക് അനുമതിയില്ല; സർക്കാരിനെ അറിയിച്ചില്ലെന്ന് വയനാട് കലക്ടർ

കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് ജില്ലാ കലക്ടർ അദീല അബ്ദുല്ല അനുമതി നിഷേധിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സർക്കാരിനെ അറിയിക്കാത്തതാണ് കാരണമെന്നാണ് വിശദീകരണം.

കേന്ദ്രാവിഷ്കൃത പദ്ധതിയായ എംഎസ്ഡിപി പ്രകാരം മുണ്ടേരി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്. രാവിലെ പതിനൊന്നിനായിരുന്നു ചടങ്ങ്. യുഡിഎഫ് നേതാക്കളും എൽഡിഎഫ് ഭരിക്കുന്ന കൽപറ്റ മുനിസിപ്പാലിറ്റി ചെയർപഴ്സൻ ഉൾപ്പെടെയുള്ളവരും ഉദ്ഘാടനപരിപാടിക്കെത്തിയിരുന്നു. എന്നാൽ ചടങ്ങിന് തൊട്ടു മുമ്പ് പരിപാടിക്ക് അനുമതിയില്ലെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു.

സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പരിപാടി വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരെ മുൻകൂട്ടി അറിയിക്കാണണമെന്ന ചട്ടം പാലിച്ചില്ല എന്നാണ് വിശദീകരണം. രാഷ്ട്രീയലക്ഷ്യങ്ങൾ മുൻനിർത്തി രാഹുൽ ഗാന്ധിയെ അപമാനിച്ചു എന്നാണ് യുഡിഎഫിന്റെ ആരോപണം. ചടങ്ങ് മാറ്റിയത് രാഹുൽ ഗാന്ധിയുടെ ഓഫിസിനെ അറിയിച്ചു. കലക്ടറേറ്റിനു മുന്നിൽ യുഡിഎഫ് പ്രധിഷേധപരിപാടി നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.