ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഖത്തറിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഖത്തറിനെ തിരേ സമനില പിടിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
33ാം മിനിറ്റില്‍ അബ്ദുള്‍ അസീസ് ഹതേമാണ് ഖത്തറിന്റെ ഗോള്‍ നേടിയത്. ബോക്സില്‍വെച്ച് പന്ത് ലഭിച്ച അബ്ദുള്‍അസീസിനെ തടയാന്‍ ബോക്സിലുണ്ടായിരുന്ന രണ്ട് ഇന്ത്യന്‍ ഡിഫന്‍ഡര്‍മാര്‍ക്കും സാധിച്ചില്ല. താരത്തിന്റെ ക്ലോസ്റേഞ്ച് ഷോട്ട് ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു.
ഇതിനിടെ 17-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് രാഹുല്‍ ബേക്കേ പുറത്തായതോടെ ശേഷിച്ച സമയം മുഴുവന്‍ 10 പേരുമായാണ് ഇന്ത്യ കളിച്ചത്. ഒമ്പതാം മിനിറ്റില്‍ ഖത്തര്‍ താരത്തെ തള്ളിയതിന് ആദ്യ മഞ്ഞക്കാര്‍ഡ് കണ്ട രാഹുലിന് 17-ാം മിനിറ്റില്‍ പന്ത് കൈയില്‍ തട്ടിയതിന് രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും ലഭിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഖത്തറിനായിരുന്നു ആധിപത്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.