ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്തു. വെങ്കയ്യ നായിഡുവിന്റെ 'എം വങ്കയ്യനായിഡു' എന്ന സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് ആണ് നീക്കം ചെയ്തിരിക്കുന്നത്. ഇക്കാര്യം വൈസ് പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
13 ലക്ഷം ഫോളോവേഴ്സ് ഉള്ളതാണ് അദ്ദേഹത്തിന്റെ സ്വകാര്യ അക്കൗണ്ട്. ഈ അക്കൗണ്ടില്‍ കഴിഞ്ഞ ആറ് മാസമായി ട്വീറ്റുകളൊന്നും കുറിച്ചിരുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ 'വിപി സെക്രട്ടറിയേറ്റി'ന് ബ്ലൂ ടിക്ക് നിലവിലുണ്ട്. 9.3 ലക്ഷം ഫോളോവേഴ്സാണ് ഈ അക്കൗണ്ടിനുള്ളത്.
ട്വിറ്റര്‍ അക്കൗണ്ടിന്റെ ആധികാരികത ഉറപ്പിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ബ്ലൂ ടിക്ക്. സാധാരണയായി അക്കൗണ്ട് നെയിം മാറ്റുമ്പോഴും തുടര്‍ച്ചയായി ഇന്‍ആക്ടീവ് ആകുമ്പോഴും ഒക്കെയാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നീക്കം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.