കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; സൗമന്‍ സെന്നിനെ നിയമിക്കാന്‍ ശുപാര്‍ശ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; സൗമന്‍ സെന്നിനെ നിയമിക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്നിനെ നിയമിക്കാന്‍ കൊളിജീയം ശുപാര്‍ശ. അഞ്ച് പുതിയ ജഡ്ജിമാരെയും സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് മനോജ് കുമാര്‍ ഗുപ്തയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് രേവതി പി. മൊഹിതെ ദേരെയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എം. എസ് സോനക്കിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒറീസ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സംഗം കുമാറിനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.