സൂയിയാബ: കോപ്പ അമേരിക്ക ആദ്യ വിജയം കുറിച്ച് ചിലി. ഗ്രൂപ്പ് ബിയില്‍ ബൊളീവിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് വിദാലും സംഘവും വിജയമാഘോഷിച്ചത്. മുന്നേറ്റതാരം ബെന്‍ ബ്രെറെട്ടണാണ് ടീമിനായി ഗോള്‍ നേടിയത്. ഈ വിജയത്തോടെ നോക്കൗട്ട് സാധ്യതകള്‍ ചിലി സജീവമാക്കി. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ ടീം സമനിലയില്‍ തളച്ചിരുന്നു.
കളിയുടെ ആദ്യ മിനിട്ട് തൊട്ട് ചിലിയാണ് ആധിപത്യം പുലര്‍ത്തിയത്. ബൊളീവിയയ്ക്ക് കാര്യമായി ഒരു ചലനവും സൃഷ്ടിക്കാനായില്ല. കളിയുടെ പത്താം മിനിട്ടില്‍ തന്നെ ചിലി ബൊളീവിയയ്ക്കെതിരേ ലീഡെടുത്തു. മുന്നേറ്റതാരം ബെന്‍ ബ്രെറെട്ടണാണ് ടീമിനായി ഗോള്‍ നേടിയത്. ബൊളീവിയയുടെ മുന്നേറ്റം ഭേദിച്ച ചിലി പ്രതിരോധനിര പന്ത് വര്‍ഗാസിന് കൈമാറി. പന്തുമായി കുതിച്ച വര്‍ഗാസ് ശിഥിലമായ ബൊളീവിയന്‍ പ്രതിരോധത്തെ കബിളിപ്പിച്ച് പന്ത് ബ്രൈറെട്ടണ് കൈമാറി. ബ്രൈറെട്ടണ്‍ ഗോള്‍കീപ്പറിന് ഒരു സാധ്യത പോലും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ബൊളീവിയ ഉണര്‍ന്നു കളിക്കാനാരംഭിച്ചു. ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒരു ക്ലിനിക്കല്‍ ഫിനിഷറുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു. 56-ാം മിനിട്ടില്‍ സാവേദ്രയുടെ ഗോളെന്നുറച്ച ഷോട്ട് ബ്രാവോ തട്ടിയകറ്റി. രണ്ടാം പകുതിയിലാണ് ബൊളീവിയ ആദ്യമായി ഒരു കോര്‍ണര്‍ കിക്ക് പോലും നേടിയെടുത്തത്. കളിയവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ഇന്‍ജുറി ടൈമില്‍ ചിലിയുടെ വര്‍ഗാസ് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. വൈകാതെ ടൂര്‍ണമെന്റിലെ ആദ്യ വിജയം ചിലി കൈപ്പിടിയില്‍ ഒതുക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.