മഴവില്ലഴകില്‍ ഒരു പാമ്പ്, വൈറലായി വീഡിയോ

മഴവില്ലഴകില്‍ ഒരു പാമ്പ്, വൈറലായി വീഡിയോ

കാലിഫോര്‍ണിയ: പാമ്പിനെ കണ്ടാല്‍ രണ്ടാമതൊന്നു കൂടി നോക്കാന്‍ ഭയക്കുന്നവരാണു നമ്മളില്‍ പലരും. എന്നാല്‍ സൗന്ദര്യം കൊണ്ട് കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്ന ഒരു പാമ്പിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അധികമാരും കണ്ടിട്ടില്ലാത്ത മഴവില്ലഴകുള്ള ഒരു സുന്ദരി പാമ്പാണ് ആളുകളെ വിസ്മയിപ്പിക്കുന്നത്.

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ റെപ്‌റ്റൈല്‍ സൂ നടത്തുന്ന ജെയ് ബ്രൂവര്‍ ആണ് താന്‍ സംരക്ഷിക്കുന്ന പാമ്പുകളില്‍ ഏറ്റവും ഗ്ലാമറുള്ള പാമ്പിനെ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. അമേരിക്കയില്‍ കണ്ടു വരുന്ന ഏറ്റവും മനോഹരമായ പാമ്പുകളില്‍ ഒന്നാണ് മഴവില്‍ പാമ്പുകള്‍.

അമേരിക്കയുടെ തെക്കുകിഴക്കന്‍ മേഖലയിലാണ് 'ഫാരന്‍സിയ എറിട്രോഗ്രാമ' എന്നറിയപ്പെടുന്ന മഴവില്‍ പാമ്പുകളെ കാണാറുള്ളത്. സാധാരണ 36 മുതല്‍ 48 ഇഞ്ച് വരെ ഇവ നീളം വയ്ക്കാറുണ്ട്. ചിലത് 66 ഇഞ്ച് വരെ നീളം വയ്ക്കാറുണ്ട്.



ഒറ്റനോട്ടത്തില്‍, വീഡിയോയില്‍ കാണുന്ന പാമ്പിന്റെ നിറം നീലയാണെന്ന് തോന്നും. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍, ഈ പാമ്പിന്റെ ത്വക്കില്‍ പല നിറങ്ങളുള്ളതായി കാണാം. 'മൈ ലവ്' എന്നാണ് പാമ്പിന് പേരിട്ടിരിക്കുന്നത്. സൂര്യപ്രകാശം തട്ടുമ്പോള്‍ മഴവില്ലിലെ ഏറെക്കുറെ എല്ലാ നിറങ്ങളും പ്രതിഫലിക്കും. അതുകൊണ്ട് തന്നെ പാമ്പാണെങ്കിലും ആരും നോക്കിനിന്നു പോകും.


സൗന്ദര്യം മാത്രമല്ല ശാന്തസ്വഭാവവും ഈ പാമ്പിന്റെ പ്രത്യേകതയാണ്. അതുകൊണ്ടാണ് ജെയ് ബ്രൂവര്‍ പാമ്പിന് മൈ ലവ് എന്ന പേര് നല്‍കിയത്. പാമ്പിന്റെ നിരവധി വീഡിയോകളാണ് ബ്രൂവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.