രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി മെസി; വേദിയായത് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി മെസി; വേദിയായത് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം

ഹൈദരാബാദ്: ഗോട്ട് ടൂറിന്റെ ഭാഗമായി ഹൈദരാബാദ് സന്ദര്‍ശിച്ച മെസി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. തെലങ്കാന സര്‍ക്കാരാണ് കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ രാഹുല്‍ ഗാന്ധിക്ക് മെസി സൈന്‍ ചെയ്ത ജേഴ്‌സി സമ്മാനിച്ചു.

ഗോട്ട് ടൂറിന്റെ ഭാഗമായി ഹൈദരാബാദിലെത്തിയ മെസിയെയും സഹതാരങ്ങളായ ലൂയിസ് സുവാരസ്, റൊഡ്രിഗോ ഡീപോള്‍ എന്നിവരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയാണ് സ്വീകരിച്ചത്. ശനിയാഴ്ച്ച രാത്രി നടന്ന പ്രദര്‍ശന മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പ്രദര്‍ശന മത്സരങ്ങള്‍ക്ക് മുന്നോടിയായി താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷം മുഖ്യമന്ത്രി രേവന്ത് റെഡിയുമായി ചേര്‍ന്ന് മെസി പന്ത് തട്ടി.

മെസിയുടെ ഐതിഹാസികമായ കരിയറിലെ നേട്ടങ്ങള്‍ അടയാളപ്പെടുത്തിയ സംഗീത നിശയോടെയാണ് ഹൈദരാബാദിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
മെസ്സി തന്റെ 'ഗോട്ട് ടൂര്‍' എന്ന പരിപാടിയുടെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണ് അദേഹത്തിന് പരിപാടികളുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.