ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 'നന്ദി തിരുവനന്തപുരം' എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷമാണെന്നും അദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളം എല്‍ഡിഎഫിനെയും യുഡിഎഫിനെയും മടുത്തു. എന്‍ഡിഎയില്‍ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കായി ബിജെപി പ്രവര്‍ത്തിക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. വികസിത കേരളം എന്ന ഹാഷ്ടാഗ് സഹിതമായിരുന്നു മോഡിയുടെ ട്വീറ്റ്.
ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം. നിലവില്‍ 100 ല്‍ 50 സീറ്റിലാണ് ബിജെപി ജയിച്ചത്. വിഴിഞ്ഞം ഡിവിഷനില്‍ തിരഞ്ഞെടുപ്പ് നടന്നില്ല. സ്ഥാനാര്‍ത്ഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷം തൊടാന്‍ ഇവിടെ ബിജെപിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റുകളിലാണ് ജയിച്ചത്. യുഡിഎഫ് 19 സീറ്റ് നേടി.
എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച മുന്‍ ഡിജിപി ശ്രീലേഖ 708 വോട്ടിന്റെ ഭൂരുപക്ഷത്തിലാണ് വിജയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.