തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആവശ്യമായ പരിശോധനകള്‍ നടത്തി തിരുത്തി മുന്നോട്ട് പോകുമെന്നും അദേഹം പറഞ്ഞു. തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോയ അനുഭവം എല്‍ഡിഎഫില്‍ ഉണ്ടെന്നും എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
രാഷ്ട്രീയമായ വിധി നിര്‍ണയിക്കുന്ന ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം എല്‍ഡിഎഫിനാണ്. പകുതിയിലും ജയിക്കാന്‍ സാധിച്ചുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. 2010 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആറ് ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും മറ്റ് കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതാണെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം വര്‍ഗീയ ശക്തികളുമായി പരസ്യമായും രഹസ്യമായും നീക്കുപോക്ക് നടത്തിയാണ് യുഡിഎഫ് മത്സരിച്ചതെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധിയിടങ്ങളുണ്ട്. പരവൂര്‍ നഗരസഭയില്‍ മത്സരിച്ച സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗം സേതുമാധവന് പകരം ബിജെപി സ്ഥാനാര്‍ഥിയാണ് ജയിച്ചത്. സിപിഎം ജയിക്കാന്‍ സാധ്യതയുള്ള അവിടെ യുഡിഎഫിന് 20 വോട്ട് മാത്രമാണ് കിട്ടിയത്. എത്രത്തോളം വോട്ട് മാറ്റം ചെയ്യപ്പെട്ടു എന്നതിന്റെ ഏറ്റവും പ്രധാന ഉദാഹരണമാണിതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.