'ഞങ്ങള്‍ അവള്‍ക്കൊപ്പം, ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ചര്‍ച്ച നടന്നിട്ടില്ല'; വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് എ.എം.എം.എ പ്രസിഡന്റ് ശ്വേതാ മേനോന്‍

'ഞങ്ങള്‍ അവള്‍ക്കൊപ്പം, ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ചര്‍ച്ച നടന്നിട്ടില്ല'; വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് എ.എം.എം.എ പ്രസിഡന്റ് ശ്വേതാ മേനോന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് താര സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് ശ്വേതാ മേനോന്‍. എട്ട് വര്‍ഷത്തെ പോരാട്ടമാണ് ആ കുട്ടി നടത്തിയത്. വിധിയില്‍ അപ്പീല്‍ പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കില്‍ അപ്പീല്‍ പോവുക തന്നെ ചെയ്യും. തങ്ങള്‍ അവള്‍ക്കൊപ്പമാണെന്നും ശ്വേത മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ശ്വേത മേനോന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്നത് അടിയന്തര യോഗമായിരുന്നില്ലെന്നും മൂന്നാഴ്ച മുമ്പ് തീരുമാനിച്ചതായിരുന്നുവെന്നും അവര്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കണം എന്നൊരു അഭിപ്രായം പോലും ആരും പറഞ്ഞിട്ടില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. ദിലീപ് നിലവില്‍ സംഘടനയില്‍ അംഗമല്ല. ഇനി തിരിച്ചെത്തുമോ എന്ന് തനിക്കറിയില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.