ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് വര്‍ഷം മുഴുവനും പരിധി ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡു. സീസണ്‍ അനുസരിച്ച് വിമാന ടിക്കറ്റ് നിരക്കുകള്‍ സാധാരണയായി വര്‍ധിക്കാറുണ്ട്. ഇത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനുള്ള വഴിയാണ്. അതിനാല്‍ വര്‍ഷം മുഴുവനും വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
ഉത്സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകള്‍ക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ടിക്കറ്റ് നിരക്കുകള്‍ ന്യായമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്ന തിരക്കേറിയ സമയങ്ങളില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്ക് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും മന്ത്രാലയം വിമാനക്കമ്പനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് ഉണ്ടായ പ്രവര്‍ത്തന തടസങ്ങളെ തുടര്‍ന്ന് രാജ്യത്തെ വിമാന ടിക്കറ്റ് നിരക്കില്‍ നിര്‍ബന്ധിത ഇളവ് വരുത്തേണ്ടി വന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.