മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് പാംപ്ലാനിയും മാര്‍പാപ്പയെ സന്ദര്‍ശിക്കും; വ്യക്തിപരമായ കൂടിക്കാഴ്ച ഡിസംബര്‍ 15 ന്

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് പാംപ്ലാനിയും മാര്‍പാപ്പയെ സന്ദര്‍ശിക്കും; വ്യക്തിപരമായ കൂടിക്കാഴ്ച ഡിസംബര്‍ 15 ന്

കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിനായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും റോമിലേക്ക് പുറപ്പെട്ടു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കും മാര്‍പാപ്പ സമയം അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 15 ന് രാവിലെ 10 നാണ് കൂടിക്കാഴ്ച.

മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പും സിനഡ് സെക്രട്ടറിയും പൗരസ്ത്യസഭകള്‍ക്ക് വേണ്ടിയുള്ള കാര്യാലയവും വത്തിക്കാനിലുള്ള മറ്റ് കാര്യാലയങ്ങളും സന്ദര്‍ശിക്കും.

അതേസമയം മാര്‍ റാഫേല്‍ തട്ടിലിന്റെ വത്തിക്കാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ അവാസ്തവമാണെന്ന് സഭ പിആര്‍ഒ ഫാ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.