പത്ത് വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും; ലൈംഗികാതിക്രമങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കി യുഎഇ

 പത്ത് വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും; ലൈംഗികാതിക്രമങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കി യുഎഇ

ദുബായ്: ലൈംഗികാതിക്രമങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കി യുഎഇ ഭരണകൂടം. ലൈംഗികാതിക്രമമോ പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമോ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ നടപ്പിലാക്കാനാണ് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. നിയമത്തിലെ ചില വ്യവസ്ഥകളില്‍ യുഎഇ സര്‍ക്കാര്‍ വെള്ളിയാഴ്ചയാണ് ഭേദഗതികള്‍ പ്രഖ്യാപിച്ചത്.

18 വയസ് തികഞ്ഞിട്ടുണ്ടെങ്കിലും 18 വയസിന് താഴെയുള്ള ഒരു സ്ത്രീയുമായുമായോ അല്ലെങ്കില്‍ സ്വവര്‍ഗ ലൈംഗിക ബന്ധത്തിലോ ഏര്‍പ്പെട്ടാല്‍ ശിക്ഷ ലഭിക്കും. പ്രായ പൂര്‍ത്തിയാകാത്തവരുടെ മേല്‍ സമ്മതം ആരോപിച്ചാല്‍ പോലും കുറ്റകൃത്യം നിലനില്‍ക്കും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ആയിരിക്കും ശിക്ഷ എന്നാണ് നിയമഭേഗതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

അതേസമയം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷയുടെ അവസാന ആറ് മാസത്തിനുള്ളില്‍ കുറ്റവാളിയെ മെഡിക്കല്‍, മാനസിക, സാമൂഹിക പരിശോധനകള്‍ക്ക് വിധേയമാക്കാനും മറ്റൊരു പ്രധാന ഭേദഗതിയില്‍ അധികാരികളെ അനുവദിക്കുന്നുണ്ട്.

കൂടാതെ കുറ്റവാളിയുടെ ചരിത്രം, പെരുമാറ്റം, പ്രത്യേക പരിശോധനകള്‍, അംഗീകൃത പ്രൊഫഷണല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കി ക്രിമിനല്‍ അപകട സാധ്യതയെക്കുറിച്ച് സമഗ്രമായ വിലയിരുത്തല്‍ സാധ്യമാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.