ദുബായ്: യുഎഇയിലെ മലയാളി പൂർവ വിദ്യാർഥി കൂട്ടായ്മകൾക്ക് കരുത്തേകി ചങ്ങനാശേരി എസ് ബി കോളജ് അലുംമ്നിയും അസംപ്ഷൻ കോളജ് പൂർവ വിദ്യാർഥികളെയും കൂട്ടിച്ചേർത്ത് എസ്ബി – അസംപ്ഷൻ സംയുക്ത അലുംമ്നി 2.0 രൂപീകരിക്കുന്നു. ഈ കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ രണ്ട് ചൊവ്വാഴ്ച അജ്മാനിൽ നടക്കും.
യുഎഇയിലെ ആദ്യകാല അലുംമ്നി കൂട്ടായ്മകളിലൊന്നാണ് എസ്ബി കോളജ് അലുംമ്നി. ഈ കൂട്ടായ്മയാണ് ഇപ്പോൾ അസംപ്ഷൻ കോളജ് പൂർവ വിദ്യാർഥികളെയും ഉൾപ്പെടുത്തി സംയുക്ത രൂപത്തിലേക്ക് മാറുന്നത്.
അലുംമ്നി ലോഗോ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രകാശനം ചെയ്യും. പ്രസിഡൻ്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തും. എസ് ബി കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ടോം കുന്നുംപുറം, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിക്കും.
1986 ലാണ് യുഎഇയിൽ എസ്ബി കോളേജ് അലുംമ്നി രൂപവൽക്കരിച്ചത്. അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡൻ്റ് ബെൻസി വർഗീസ്, ജനറൽ സെക്രട്ടറി മാത്യു ജോൺസ് മാമ്മൂട്ടിൽ, ട്രഷറർ ജോസഫ് കളത്തിൽ, വൈസ് പ്രസിഡൻ്റുമാർ സജിത്ത് ഗോപി, മഞ്ജു തോംസൺ പൗവത്തിൽ, സെക്രട്ടറി ലിജി മോൾ ബിനു, ജോയിൻ്റ് സെക്രട്ടറിമാർ ബെറ്റി ജെയിംസ്, ഡോ. ഷീബ ജോജോ എന്നിവരെ തിരഞ്ഞെടുത്തു.
ജോർജ് മീനത്തേക്കോണിൽ, ഗീതി സെബിൻ, ജൂലി പോൾ, തോമസ് ജോർജ് കറുകയിൽ, നിറ്റിൽ കോയിപ്പള്ളി, റോയ് റാഫേൽ, മഡോണ ജെയിംസ്, ലിജി ബിജു, ബിജു ഡൊമിനിക്, ജോ കാവാലം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
എസ് ബി അസംപ്ഷൻ സംയുക്ത അലുംമ്നിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന യുഎഇയിലുള്ള പൂർവ വിദ്യാർഥികൾ മാത്യു ജോൺസ് മാമ്മൂട്ടിൽ (+971 55 282 9389), മഞ്ജു തോംസൺ പൗവത്തിൽ (+971 50 549 2187) എന്നിവരുമായി ബന്ധപ്പെടാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.