എസ്ഐആര്‍ ജോലി സമ്മര്‍ദം: വിവാഹ തലേന്ന് ബിഎല്‍ഒ ആത്മഹത്യ ചെയ്തു; ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ച ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ബിഎല്‍ഒ

എസ്ഐആര്‍ ജോലി സമ്മര്‍ദം: വിവാഹ തലേന്ന് ബിഎല്‍ഒ ആത്മഹത്യ ചെയ്തു; ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ച ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ബിഎല്‍ഒ

ന്യൂഡല്‍ഹി: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് വിവാഹ തലേന്ന് ബിഎല്‍ഒ ആത്മഹത്യ ചെയ്തു. ഫത്തേപൂര്‍ സ്വദേശി സുധീര്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. അവധി നല്‍കാത്തതില്‍ വിഷമിച്ചാണ് ആത്മഹത്യയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ച ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ബിഎല്‍ഒയാണ് സുധീര്‍ കുമാര്‍.

കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റൊരു ബിഎല്‍ഒയായ വിപിന്‍ യാദവ് ചൊവ്വാഴ്ച മരിച്ചിരുന്നു. ജോലി സമ്മര്‍ദത്തെ കുറിച്ച് പറയുന്ന വിപിന്‍യാദവിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച ഉച്ചക്കാണ് വിഷം കഴിച്ച വിപിന്‍ യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് ബ്ലോക്ക് ലെവല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സമ്മര്‍ദമുണ്ടായിരുന്നു എന്നാണ് വിപിന്‍ യാദവ് പറയുന്നത്. അതേസമയം വിപിന്റെ ആരോപണം ജില്ലാ മജിസ്ട്രേറ്റ് നിഷേധിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്തര്‍പ്രദേശില്‍ ബിഎല്‍ഒമാര്‍ക്കെതിരെ കേസ് എടുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.