തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയ്ക്ക് 2,56,934 ഉദ്യോഗസ്ഥര്‍; സുരക്ഷ ഒരുക്കാന്‍ 70,000 പൊലീസുകാര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയ്ക്ക് 2,56,934 ഉദ്യോഗസ്ഥര്‍; സുരക്ഷ ഒരുക്കാന്‍ 70,000 പൊലീസുകാര്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമാണ് ഉള്ളത്.

1249 റിട്ടേണിങ് ഓഫീസര്‍മാര്‍, 1321 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, 1034 ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയില്‍ ഉണ്ട്. വോട്ടെടുപ്പ്, പോളിങ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷത്തിഎണ്‍പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 70000 പൊലീസുകാരെ വിന്യസിക്കും. തിരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കാന്‍ 14 പൊതു നിരീക്ഷകരേയും 70 ചെലവ് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറല്‍ ഓഫീസര്‍മാര്‍, 184 ആന്റി-ഡിഫേസ്മെന്റ് സ്‌ക്വാഡുകള്‍, 70 ജില്ലാതല പരിശീലകര്‍, 650 ബ്ലോക്കുതല പരിശീലകര്‍ എന്നിവരുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.