ഇരുളിന്റെ അറകളിൽ പ്രത്യാശയുടെ വെളിച്ചം; റെബിബിയ ജയിലിൽ തുറന്ന വിശുദ്ധ വാതിൽ വഴി തടവുകാർ വത്തിക്കാനിലേക്ക്

ഇരുളിന്റെ അറകളിൽ പ്രത്യാശയുടെ വെളിച്ചം; റെബിബിയ ജയിലിൽ തുറന്ന വിശുദ്ധ വാതിൽ വഴി തടവുകാർ വത്തിക്കാനിലേക്ക്

വത്തിക്കാൻ സിറ്റി: കരുണയുടെയും പ്രത്യാശയുടെയും സന്ദേശമുയർത്തി, തടവറകളിൽ കഴിയുന്നവർക്കുവേണ്ടിയുള്ള അതിവിശിഷ്ടമായ ജൂബിലി ആഘോഷങ്ങൾക്ക് റോം വേദിയാകുന്നു. ഡിസംബർ 12 മുതൽ 14 വരെയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടികൾ നടക്കുന്നത്. ഈ വിശുദ്ധ വർഷത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണിത്.

കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള വിശ്വാസികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പ റോമിലെ റെബിബിയ ജയിലിൽ ഒരു വിശുദ്ധ വാതിൽ തുറന്നിരുന്നു. പരമ്പരാഗതമായി നാല് ബസിലിക്കകളിൽ മാത്രം തുറക്കാറുള്ള വിശുദ്ധ വാതിൽ തടവുകാർക്കായി ജയിലിൽ തുറന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു.
ഈ വർഷത്തെ തടവുകാരുടെ ജൂബിലി ആഘോഷങ്ങൾക്ക് ലിയോ പതിനാലാമൻ തിരുമേനിയാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. പാപ്പായുടെ സാന്നിധ്യം ജയിലഴികൾക്കുള്ളിൽ കഴിയുന്ന ആയിരങ്ങൾക്ക് ആത്മീയമായ ശക്തിയും മാനസാന്തരത്തിനുള്ള പുതിയ പ്രചോദനവും നൽകും.

തടവുകാർ, അവരുടെ കുടുംബാംഗങ്ങൾ, ജയിൽ ഉദ്യോഗസ്ഥർ, സന്നദ്ധസേവകർ എന്നിവർ ആഘോഷങ്ങളിൽ പങ്കുചേരും. ഡിസംബർ 14 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പാപ്പാ ലിയോ പതിനാലാമൻ അർപ്പിക്കുന്ന വിശുദ്ധ കുർബാനയാണ് പ്രധാന പരിപാടി. ഇതിന് മുന്നോടിയായി അവർ പ്രത്യാശയുടെ തീർത്ഥാടനം നടത്തും.

"പ്രത്യാശയുടെ തീർത്ഥാടകർ" എന്ന ഈ വിശുദ്ധ വർഷത്തിന്റെ പ്രധാന സന്ദേശം ഏറ്റെടുത്തുകൊണ്ട് തടവുകാർക്ക് തെറ്റുകൾ തിരുത്തി പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരമാണ് സഭ ഒരുക്കുന്നത്. ഈ ജൂബിലി ആഘോഷങ്ങൾ തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം ലോകത്തെ ഓർമ്മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.