വാഷിങ്ടന്‍: പാകിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2040 വരെ ഉപയോഗിക്കാവുന്ന എഫ്-16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും പരിപാലിക്കാനുമാണ് തുക അനുവദിച്ചിരിക്കുന്നത്.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റ് പദ്ധതികളിലും യു.എസുമായി സഹകരിക്കാന്‍ പാകിസ്ഥാന് ഈ കരാര്‍ ഉപയോഗപ്രദമാകുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോ ഓപറേഷന്‍ ഏജന്‍സി പറഞ്ഞു.
മാത്രവുമല്ല നവീകരണങ്ങള്‍ സാധ്യമാവുമ്പോള്‍ പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങള്‍ 2040 വരെ നിലനില്‍ക്കാന്‍ ശേഷിയുള്ളതായി മാറും. യുഎസ്, നാറ്റോ സേനകളുമായി യുദ്ധ ഭൂമിയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ കൈമാറാനുള്ള 92 ലിങ്ക്-16, എംകെ -82 500-പൗണ്ട് ബോംബ് ബോഡികളും ഉള്‍പ്പെടെ പ്രതിരോധ ഉപകരണങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.