കൊച്ചിയില്‍ സിപിഎം കോട്ടകള്‍ തകര്‍ത്തു; ഇത് തുടക്കം മാത്രമെന്ന് ദീപ്തി മേരി വര്‍ഗീസ്

കൊച്ചിയില്‍ സിപിഎം കോട്ടകള്‍ തകര്‍ത്തു; ഇത് തുടക്കം മാത്രമെന്ന് ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: കൊച്ചിയില്‍ സിപിഎം കോട്ടകളെന്ന് കരുതിയ പല ഡിവിഷനുകളും തകര്‍ന്നെന്ന് മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ദീപ്തി മേരി വര്‍ഗീസ്. വന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. കോര്‍പറേഷനിലെ അഞ്ച് വര്‍ഷത്തെ ദുര്‍ഭരണവും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളും തങ്ങള്‍ക്ക് അനുകൂലമായെന്നും ദീപ്തി പ്രതികരിച്ചു.

കഴിഞ്ഞ തവണ കൈവിട്ട കൊച്ചി കോര്‍പറേഷനിലെ 76 ഡിവിഷനുകളില്‍ 46 എണ്ണം നേടിയാണ് ഇത്തവണ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. 2020 ല്‍ 31 ഡിവിഷനുകളായിരുന്നു യുഡിഎഫിന് നേടാനായത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 34 ഡിവിഷനുകള്‍ നേടിയ എല്‍ഡിഎഫ് ഇപ്രാവശ്യം ഇരുപതിലേക്ക് ഒതുങ്ങി.

സിപിഎം കാലങ്ങളായി കയ്യില്‍ വെച്ചിരുന്ന പല ഡിവിഷനുകളും നേടാനായത് യുഡിഎഫിന്റെ ജയം ജനങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത് കൊണ്ടാണെന്ന് ദീപ്തി മേരി പറഞ്ഞു. കോര്‍പറേഷനില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. തോറ്റിട്ടുള്ളത് വളരെ കുറഞ്ഞ മാര്‍ജിനിലുമാണ്. അതിനാല്‍ ജനങ്ങളുടെ വിജയമായി വേണം കൊച്ചിയിലെയും കേരളത്തിലാകമാനവുമുള്ള യുഡിഎഫ് വിജയത്തെ കാണാനെന്നും അവര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.