ഖത്തർ : 'ലൈഫ് ഈസ് ഓൾ എബൗട്ട് സെലിബ്രേഷൻസ്' എന്ന ടാഗ്‌ലൈനോടെയെത്തുന്ന മലയാള ചലച്ചിത്രം ആഘോഷം സിനിമയുടെ ടീസർ, ഓഡിയോ ലോഞ്ച് ചടങ്ങുകൾക്കായി സിനിമാതാരങ്ങളും അണിയറപ്രവർത്തകരും ഖത്തറിൽ എത്തി. ആക്സെന്റ് എൻ്റർടൈൻമെൻ്റ്‌സിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6. 30 നാണ് ഗംഭീരമായ ചടങ്ങ് നടക്കുന്നത്.
ഗൗതം വിൻസെൻ്റ് സംഗീതം നൽകി, ബി.കെ. ഹരിനാരായണൻ രചിച്ച ലഹരിക്കെതിരായ ശക്തമായ സന്ദേശം നൽകുന്ന ഗാനവും പ്രണയത്തിൻ്റെ മനോഹരമായ കാമ്പസ് ഓർമ്മകൾ ഉണർത്തുന്ന ഗാനവുമാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ ടീം മുഴുവനായും ഖത്തറിലെ നോബിൾ ഇൻ്റർനാഷണൽ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. വിപുലമായ ആഘോഷ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
സി.എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസും ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൽ കെ ജോബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റോസ്മിൻ, ധ്യാൻ ശ്രീനിവാസൻ, ജെയ്സ് ജോസ്, ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സ്റ്റീഫൻ ദേവസി, ഗൗതം വിൻസെന്റ്, ഹരിനാരായണൻ, സന്തോഷ് വർമ്മ എന്നിവരാണ് ഗാനങ്ങൾക്ക് ഈണവും വരികളും നൽകിയിരിക്കുന്നത്. എം.ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, സൂര്യ ശ്യാംകുമാർ എന്നിവരും നിരവധി യുവഗായകരും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.
പശ്ചാത്തല സംഗീതം 4 മ്യൂസിക്. ഛായാഗ്രഹണം -റോജോ തോമസ്, എഡിറ്റിംഗ് -ഡോൺ മാക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -അമൽദേവ് കെ.ആർ, പ്രൊജക്റ്റ് ഡിസൈനർ -ടൈറ്റസ് ജോൺ.
പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. കലാസംവിധാനം- രജീഷ് കെ സൂര്യ. മേക്കപ്പ്-മാളൂസ് കെ പി. കോസ്റ്റ്യൂം ഡിസൈൻ- ബബിഷ കെ. രാജേന്ദ്രൻ. കൊറിയോഗ്രാഫേഴ്സ്- സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ. പിആർഒ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -ജയ്സൺ ഫോട്ടോലാൻ്റ്. ഡിസൈൻസ് -പ്രമേഷ് പ്രഭാകർ. പാലക്കാട് ചിത്രീകരണം പൂർത്തിയാക്കിയ ആഘോഷം ഉടൻ തിയേറ്ററുകളിൽ എത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.