കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന 'ആഘോഷം' എന്ന ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആയിരക്കണക്കിന് ആളുകൾ തയ്യാറാക്കിയ റീലുകൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്.
ചിത്രത്തിലെ 'ബെത്‌ലഹേമിലെ തൂമഞ്ഞുരാത്രി' എന്ന ക്രിസ്മസ് ഗാനമാണ് റീലുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം ഈ ഗാനത്തിന് ചുവടുവെച്ചും മറ്റും വീഡിയോകൾ പങ്കുവെച്ചുകഴിഞ്ഞു. ഈ മനോഹര ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഡോ. ലിസി കെ. ഫെർണാണ്ടസാണ്. സൂര്യ ശ്യാം ഗോപാലും സംഘവുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ലഹരി വിരുദ്ധ സന്ദേശവുമായി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനവും എം.ജി ശ്രീകുമാർ ആലപിച്ച ക്യാമ്പസ് ഗാനവും പ്രണയ ഗാനവും യുവാക്കൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
കുടുംബ പ്രേക്ഷകരും യുവാക്കളും ഒരേപോലെ ഏറ്റെടുത്ത ചിത്രം വിജയകരമായി രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. ജനഹൃദയങ്ങൾ കീഴടക്കി ചിത്രം പ്രദർശനം തുടരുമ്പോൾ സോഷ്യൽ മീഡിയയിലെ ഈ മുന്നേറ്റം അണിയറ പ്രവർത്തകർക്കും വലിയ ആവേശം നൽകുന്നു.
'Life is all about celebration' എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രമെത്തിയത്. സി. എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസും ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമൽ കെ ജോബിയാണ് സംവിധാനം.
വിജയ രാഘവൻ, നരേൻ, റോസ്മിൻ, ധ്യാൻ ശ്രീനിവാസൻ, ജെയ്സ് ജോസ്, ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പശ്ചാത്തല സംഗീതം 4 മ്യൂസിക്. ഛായാഗ്രഹണം- റോജോ തോമസ്, എഡിറ്റിംഗ് -ഡോൺ മാക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -അമൽദേവ് കെ.ആർ, പ്രൊജക്റ്റ് ഡിസൈനർ -ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. കലാസംവിധാനം- രജീഷ് കെ സൂര്യ. മേക്കപ്പ്-മാളൂസ് കെ പി. കോസ്റ്റ്യൂം ഡിസൈൻ- ബബിഷ കെ. രാജേന്ദ്രൻ.
കൊറിയോഗ്രാഫേഴ്സ്- സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ. പിആർഒ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -ജയ്സൺ ഫോട്ടോലാൻ്റ്. ഡിസൈൻസ് -പ്രമേഷ് പ്രഭാകർ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.