ഷാർജ : അടുത്തമാസം 4 മുതൽ 14 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ബുക്കിഷ്' സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ അയക്കേണ്ട തിയതി ഇൗ മാസം 20 വരെ നീട്ടി. മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങൾ, ഒാർമ തുടങ്ങിയവ രചയിതാവിൻ്റെ പാസ്പോർട് സൈസ് ഫൊട്ടോ സഹിതം [email protected] എന്ന ഇ–മെയിൽ വിലാസത്തിൽ ഇൗ മാസം 20–നകം (2020 ഒക്ടോബർ–20) ലഭിച്ചിരിക്കണം. മലയാളത്തിൽ ടൈപ്പ് ചെയ്ത് വേർഡ് ഫയലില്‍ അയക്കുന്ന സൃഷ്ടികളിൽ യോഗ്യമായവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: 050 414 6105 /058 669 3840/0567 371373. ഇത് തുടർച്ചയായ ആറാമത്തെ വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്. ഇ–മെയില്‍: [email protected].
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.