ഒളിംപിക്‌സ്: ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച; ചില മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഒളിംപിക്‌സ്: ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച; ചില മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ടോക്കിയോ: ഒളിംപിക്‌സിന് ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും ചില മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സോഫ്റ്റ്‌ബോള്‍, വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ആതിഥേയരായ ജപ്പാന്‍ സോഫ്റ്റ്‌ബോളിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഫുട്‌ബോളില്‍ ബ്രസീല്‍, അമേരിക്ക, ചൈന, ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്.

ബ്രസീലിന് ചൈനയും അമേരിക്കയ്ക്ക് സ്വീഡനുമാണ് എതിരാളികള്‍. സൂപ്പര്‍താരം മാര്‍ത്തയുടെ സാന്നിധ്യമാണ് ആദ്യമെഡല്‍ ലക്ഷ്യമിടുന്ന ബ്രസീലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. നാല് തവണ ചാമ്പ്യന്‍മാരായ അമേരിക്ക മേഗന്‍ റപിനോ, കാര്‍ലി ലോയ്ഡ്, അലക്‌സ് മോര്‍ഗന്‍ തുടങ്ങിയ താരങ്ങളെ അണി നിരത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.