കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് ജയം. ഇതോടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായി. ശ്രീലങ്കന്‍ ബാറ്റിംഗ് നിര ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ശിഖര്‍ ധവാന്റെ നീലപ്പട 49.1 ഓവറില്‍ മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 275 റണ്‍സ് നേടിയത്. മദ്ധ്യനിര ബാറ്റ്സ്മാന്‍ ചാരിത് അസലങ്ക (68 പന്തില്‍ 65), ഓപ്പണര്‍ ആവിഷ്ക ഫെര്‍ണാണ്ടോ (50) എന്നിവര്‍ ലങ്കയ്ക്കായി തിളങ്ങി. ചമിക കരുണാ രത്ന പുറത്താകാതെ 33 ബോളില്‍ 44 റണ്‍സ് എടുത്തു. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചെഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചഹാര്‍ രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ദീപക് ചഹര്‍ ആണ് രക്ഷകനായത്. ചഹര്‍ 82 ബോളില്‍ 69 റണ്‍സ് എടുത്തു. സൂര്യകുമാര്‍ യാദവ് 44 ബോളില്‍ 53 റണ്‍സും മനീഷ് പാണ്ഡെ 31 ബോളില്‍ 37 റണ്‍സും നേടി. ശ്രീലങ്കയ്ക്കു വേണ്ടി വനിന്‍ഡു ഹസരന്ഗ മൂന്ന് വിക്കറ്റും കസുന്‍ രാജിത്, ലക്ഷന്‍, ദാസുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.