ഓണ്‍ലൈനായി ആര്‍ക്കും ജാപ്പനീസ് ഭാഷ പഠിക്കാം

ഓണ്‍ലൈനായി ആര്‍ക്കും ജാപ്പനീസ് ഭാഷ പഠിക്കാം

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ് നടത്തുന്നു.

12,000 രൂപയാണ് ഫീസ്. പാഠപുസ്തകങ്ങള്‍ക്ക് 3,000 രൂപ. ഓഗസ്റ്റ് മാസത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്നു ദിവസമാണ് ക്ലാസ്.

കോഴ്‌സിന് ചേരാന്‍ വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങള്‍ക്കും കോഴ്‌സില്‍ ചേരുന്നതിനും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റായ https://www.keralabhashainstitute.org സന്ദര്‍ശിക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.