ടോക്കിയോ: ഓസ്‌ട്രേലിയയെ ഞെട്ടിച്ച് ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി ടോക്കിയോ ഒളിമ്പിക്സില്‍നിന്നു പുറത്തായി. വിംബിള്‍ഡണ്‍ ചാമ്പ്യനായ ആഷ്‌ലി ഒളിമ്പിക്‌സ് സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്തായി. സ്പെയിനിന്റെ സാറ സോറിബസ് ടോര്‍മോയാണ് ബാര്‍ട്ടിയെ അട്ടിമറിച്ചത്.
ഒളിമ്പിക്സ് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ടെന്നീസ് അട്ടിമറികളിലൊന്നിനാണ് ഇന്ന് ടോക്കിയോ സാക്ഷ്യം വഹിച്ചത്. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന ആഷ്‌ലി ബാര്‍ട്ടി തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് കാഴ്ച്ച വച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാറയുടെ വിജയം. സ്‌കോര്‍: 6-4, 6-3.
ലോക റാങ്കിങ്ങില്‍ 48-ാം സ്ഥാനത്താണ് സാറ സോറിബസ്. ആദ്യ സെറ്റിലും രണ്ടാം സെറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. ബാര്‍ട്ടി നിരവധി പിഴവുകള്‍ വരുത്തിയതും സാറയ്ക്ക് തുണയായി.
വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തി 15 ദിവസം മാത്രം പിന്നിടുമ്പോഴാണ് ഒളിമ്പിക്‌സ് സിംഗിള്‍സിലെ ആഷ്‌ലി ബാര്‍ട്ടിയുടെ ഞെട്ടിക്കുന്ന തോല്‍വി. ശനിയാഴ്ച ഡബിള്‍സില്‍ സ്‌റ്റോം സാന്‍ഡേഴ്‌സിനൊപ്പം ആഷ്ഷി ബാര്‍ട്ടി രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. ആഷ്‌ലിയുടെ ആദ്യ ഒളിമ്പിക്‌സാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.