ദുബായ്: യുഎഇയില്‍ സെപ്റ്റംബർ 19 മുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമെന്ന് ബിസിസിഐ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിര്‍ത്തി വച്ച മത്സരങ്ങളാണ് പുനരാരംഭിക്കുന്നത്. മെയ് നാലിനാണ് ഇന്ത്യയിലെ മത്സരങ്ങള്‍ നിർത്തിയതായി ബിസിസിഐ അറിയിക്കുന്നത്. 31 മത്സരങ്ങളായിരുന്നു ബാക്കിയുണ്ടായിരുന്നത്.
ദുബായില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം. ഇരുപതാം തീയതി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവും തമ്മില്‍ ഉള്ള മത്സരം അബുദാബിയില്‍ ആണ് നടക്കുക.
ഷാര്‍ജയിലെ ആദ്യ മത്സരം സെപ്റ്റംബർ 24ന് നടക്കും. ബെംഗലൂരു-ചെന്നൈ മത്സരമാണ് ഷാര്‍ജയില്‍ നടക്കുക. ഒക്ടോബര്‍ 15ന് ദുബായിലാണ് ഫൈനല്‍ മത്സരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.