ടോക്യോ: ഒളിമ്പിക്‌സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി സെമി ഫൈനലില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് വിജയം. ഖസാക്കിസ്ഥാന്‍ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്. 9-1 എന്ന നിലയില്‍ പിന്നിലായിരുന്ന രവി കുമാര്‍ തിരികെ വന്ന് സ്‌കോര്‍ 9-7 എന്ന നിലയിലെത്തിക്കുകയായിരുന്നു.
അവസാന മിനിട്ടില്‍ എതിരാളിയെ പിന്‍ ചെയ്താണ് ഇന്ത്യന്‍ താരം അവിസ്മരണീയ ജയം സ്വന്തമാക്കിയത്. ഇതോടെ ഈയിനത്തില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയന്‍ താരം ജോര്‍ജി വാംഗെലോവിനെ കീഴടക്കിയാണ് രവി കുമാര്‍ സെമിയിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.