തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണത്തില്‍ വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നല്‍കി.
നേരത്തേ ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ പരാതി നല്‍കിയിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാറിനെ വഞ്ചിച്ചെന്നാരോപിച്ചാണ് പരാതി. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാല്‍ ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നു.
ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍നിന്ന് ബി.കോം നേടി എന്നാണ്. എന്നാല്‍, കേരള സര്‍വകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ഓഗസ്റ്റ് 29ന് വനിതാ കമീഷന്‍ അംഗമാകാനായി സമര്‍പ്പിച്ച ബയോഡേറ്റയിലും നല്‍കിയിരിക്കുന്നത് ബി.കോമാണ്.
2018 ജൂലൈയില്‍ പിഎച്ച്.ഡി നേടിയതായി ഷാഹിദ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഈ മാസം 25 ല ഫേസ്ബുക്ക് പോസ്റ്റില്‍ പബ്ലിക് അഡ്മിനിട്രേഷനില്‍ മാസ്‌റ്റേഴും ഡി.ലിറ്റും നേടിയെന്ന് പറയുന്നു. മൂന്നു വര്‍ഷംകൊണ്ട് ഈ പറയുന്ന യോഗ്യതകള്‍ നേടിയെടുക്കുക അസാധ്യമാണെന്ന് പരാതിയില്‍ പറയുന്നു. തേസമയം, വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി ഷാഹിദ കമാല്‍ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.