ഇ-റുപ്പി സേവനവും പ്രയോജനവും

ഇ-റുപ്പി സേവനവും പ്രയോജനവും

രാജ്യത്ത് ഇ-റുപ്പി സേവനം ഓഗസ്റ്റ് രണ്ട് മുതല്‍ ആരംഭിച്ചു. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയത്. ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്.

ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ഡിജിറ്റല്‍ പേയ്മെന്റിന്റെ കറന്‍സി രഹിതവും സമ്പര്‍ക്കരഹിതവുമായ മാര്‍ഗമാണ് ഇ-റുപ്പി. ഇത് ഒരു ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചര്‍ ആണ്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാണ് ഈ വൗച്ചര്‍ എത്തുക. ഇ- റുപ്പി പേയ്മെന്റ് സേവനത്തിന്റെ സഹായത്തോടെ, കാര്‍ഡ്, ഡിജിറ്റല്‍ പേയ്മെന്റ് അപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ആക്സിസ്സ് തുടങ്ങിയവയുടെ സഹായം ഇല്ലെതെ തന്നെ ഉപഭോക്താവിന് വൗച്ചര്‍ റിഡീം ചെയ്യാനും കഴിയും.

സ്പോണ്‍സര്‍മാരെയും ഗുണഭോക്താക്കളെയും സേവന ദാതാക്കളെയും ഫിസിക്കല്‍ ഇന്റര്‍ഫേസ് ഇല്ലാതെ ഡിജിറ്റല്‍ രീതിയില്‍ ഈ സംവിധാനം ബന്ധിപ്പിക്കുന്നു. ഇടപാട് പൂര്‍ത്തിയായതിനുശേഷം മാത്രമേ ആരാണോ സേവനദാതാവ് അയാളിലേക്ക് പേയ്മെന്റ് നടത്തുകയുള്ളൂവെന്ന് ഉറപ്പാക്കുന്നു. ഇ-റുപ്പി ഒരു പ്രീ-പെയ്ഡ് സംവിധാനമാണ്. അതിനാല്‍ ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണം നല്‍കാന്‍ സാധിക്കുന്നു.

മാതൃ-ശിശുക്ഷേമ പദ്ധതികള്‍, ടി ബി നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികള്‍ക്ക് കീഴില്‍ മരുന്നുകളും ഡയഗ്നോസ്റ്റിക്സ് സേവനങ്ങളും ലഭിക്കാന്‍, പോഷക പിന്തുണ നല്‍കുന്നതിനായുളള പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എത്തിക്കുന്നതിനും ഇത് ഉപയോഗിക്കാം. വളം സബ്സിഡി തുടങ്ങിയവയ്ക്കും ഇ-റുപ്പി സംവിധാനം ഉപയോഗിക്കാം. സ്വകാര്യമേഖലയ്ക്ക് ഈ ഡിജിറ്റല്‍ വൗച്ചറുകളെ അവരുടെ ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും (സിഎസ്ആര്‍) ഭാഗമായി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഭാവിയില്‍ മറ്റ് സേവനങ്ങളിലേക്കും ഇ-റുപ്പി സംവിധാനം വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.