അബുദബി: യുഎഇയില്‍ ഉടമയുടെ അനുമതിയില്ലാതെ വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. ആര്‍ട്ടിക്കിള്‍ 394 അനുസരിച്ചാണ് ശിക്ഷ കിട്ടുക.കാറായാലും സ്കൂട്ടറായാലുമെല്ലാം ഇത് ബാധകമാണ്. പതിനായിരം ദിര്‍ഹമോ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയോ ലഭിക്കും. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനം ഓടിക്കുമ്പോള്‍ കാലാവധി ഉള്ള അംഗീകൃത ലൈസന്‍സ് കയ്യില്‍ നിര്‍ബന്ധമായും കരുതണം. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ അമ്പതിനായിരം ദിര്‍ഹം വരെ പിഴയും മൂന്ന് മാസത്തെ തടവ് ശിക്ഷയുമാകും കിട്ടുകയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഓർമ്മപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.