ദുബായ് : ഇന്ത്യയില്‍ നിന്ന് വാക്സിനെടുക്കാത്ത ദുബായ് വിസക്കാർക്കും മടങ്ങിയെത്താമെന്ന് വിവിധ വിമാനകമ്പനികള്‍. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കുന്ന മാർഗനിർദ്ദേശം വിവിധ വിമാനകമ്പനികള്‍ പുതുക്കി. വാക്സിനേഷനെ കുറിച്ച് അറിയിപ്പില്‍ പരാമർശമില്ല.
ഫ്ളൈ ദുബായ്, എമിറേറ്റ്സ്, എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനകമ്പനികള്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
മാർഗനിർദ്ദേശങ്ങളിങ്ങനെ
താമസ വിസക്കാർക്ക് ജിഡിആർഎഫ്എയുടെ അനുമതിയോടെ ദുബായിലേക്ക് മടങ്ങിയെത്താം
ജിഡിആർഎഫ്എ അനുമതിയുടെ പ്രിന്‍ഡ് ഔട്ട് കൈവശം വയ്ക്കണം,
48 മണിക്കൂറിനുളളിലെ പിസിആർ നെഗറ്റീവ് പരിശോധനാഫലം, (യഥാർത്ഥഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂആർ കോഡുളളത്). റാപ്പിഡ് പരിശോധനാഫലം എന്നിവയുമുണ്ടായിരിക്കണം.
എയർ വിസ്താരയാണ് ഇതുമായി ബന്ധപ്പെട്ടുളള അറിയിപ്പ് ആദ്യമായി നല്‍കിയിയത്.വിസ്താരയ്ക്ക് കേരളത്തിലേക്ക് സർവ്വീസുകളില്ല. യുഎഇ നിർദ്ദേശിച്ചിട്ടുളള മറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം യാത്രയെന്നും വിമാനകമ്പനികളുടെ നിർദ്ദേശം വ്യക്തമാക്കുന്നു.
നേരത്തെ യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമാണ് രാജ്യം പ്രവേശന അനുമതി നല്‍കിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.