കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് സംബന്ധിച്ച് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. ഭൂമി ഇടപാടില്‍ വ്യക്തിപരമായി തനിക്ക് പങ്കില്ലെന്നും വിചാരണയില്‍ നിന്നൊഴിവാക്കണമെന്നുമാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളി. കേസുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന മറ്റ് ആറ് ഹര്‍ജികളും ഹൈക്കോടതി തള്ളി.
കോടതി അപ്പീല്‍ തള്ളിയതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ഇതിനെതിരെ സഭ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സഭയുടെ പ്രതിനിധി സീന്യൂസ് ലൈവിനോട് പറഞ്ഞു. ഈ ഭൂമി ഇടപാടില്‍ വ്യക്തിപരമായി മാര്‍ ആലഞ്ചേരിക്ക് പങ്കില്ലെന്നും ഭൂമി ഇടപാടില്‍ നടന്ന കാര്യങ്ങള്‍ എല്ലാം എറണാകുളം അങ്കമാലി അതിരൂപതയുടെ ഉത്തരവാദപ്പെട്ട സമിതികള്‍ ആലോചിച്ച് എടുത്തതാണെന്നും സഭയുടെ പ്രതിനിധി അറിയിച്ചു.
കുര്‍ബാനക്രമം ഏകീകരിക്കുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ക്കായി സീറോ മലബാര്‍ സിനഡ് ചേരാനിരിക്കെ ഉണ്ടായ ഇത്തരം വിധികളും തുടര്‍ന്നുള്ള പല തെറ്റായ വാര്‍ത്തകളും സഭയുടെ പ്രവര്‍ത്തനങ്ങളെയോ സിനഡിന്റെ കാര്യക്രമങ്ങളെയോ ബാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമിയിടപാടില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിന് ഈടായി ഇടപാടുകാരനില്‍ നിന്നും എഴുതിവാങ്ങിച്ച വസ്തു വില്‍ക്കുന്നതിന് മാര്‍പ്പാപ്പ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഈ നീക്കത്തിന് ഇടങ്കോലിടുകയും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് ഒരു സംഘം വൈദികര്‍ മുന്നോട്ടു വരുകയായിരുന്നു.
സഭാവിരുദ്ധ നിലപാടുകളിന്മേല്‍ സിനഡില്‍ നിന്നും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഭയക്കുന്ന വൈദികര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വഴി സിനഡിനെ വരുതിയിലാക്കാമെന്ന് കരുതുന്നതായി നിരീക്ഷകര്‍ സംശയിക്കുന്നു.
നിരപരാധിത്യം തെളിയിക്കുവാനുള്ള അവസരം: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: ഭുമിയിടപാടില്‍ സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതിയുടെ വിധിയിലൂടെ വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കരങ്ങള്‍ ശുദ്ധമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്.
യാതൊരു വിധ സാമ്പത്തിക ലാഭവും മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഉണ്ടായിട്ടില്ല എന്ന് ബോധ്യമായിട്ടും കുത്സിത ശ്രമങ്ങളിലൂടെ ചിലര്‍ അദ്ദേഹത്തെ പീഡിപ്പിക്കുകയാണെന്നും കത്തോലിക്ക സമുദായം സഭയുടെ തലവനൊപ്പമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ സഭയുടെ സിനഡിനും സമുദായത്തിനും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രതിസന്ധിയില്‍ അദ്ദേഹത്തോടൊപ്പം നിലകൊള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ ഭാരവാഹികളായ ഡോ. ജോബി കാക്കശേരി, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ജെ ഒഴുകയില്‍, മാത്യു സി.എം, രാജേഷ് ജോണ്‍, ടെസ്സി ബിജു, ബേബി നെട്ടനാനിക്കല്‍, ബെന്നി ആന്റണി, റിന്‍സന്‍ മണവാളന്‍, ഐപ്പച്ചന്‍ തടിക്കാട്ട്, ജോസ് കുട്ടി മാടപ്പള്ളി, വര്‍ഗീസ് ആന്റണി, ബാബു കദളിക്കാട്ട്, ചാര്‍ളി മാത്യു, ജേക്കബ് കാരാമയില്‍, വര്‍ക്കി നിരപ്പേല്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ട്രീസ ലിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.