പി എസ് ജി ജഴ്സിയണിഞ്ഞ് മെസി ഇന്ന് കളത്തിലിറങ്ങും

പി എസ് ജി ജഴ്സിയണിഞ്ഞ് മെസി ഇന്ന് കളത്തിലിറങ്ങും

പാരീസ്: പി എസ് ജി ജഴ്സിയണിഞ്ഞ് ലയണല്‍ മെസ്സിി ഇന്ന് കളത്തിലിറങ്ങും. ഈ ആഴ്ച ആദ്യം തന്റെ പുതിയ ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നിലെ പരിശീലന മൈതാനത്തെത്തിയെങ്കിലും ലിഗ് 1 ക്ലബിനായി അദ്ദേഹത്തിന്റെ അരങ്ങേറ്റം എങ്ങനെയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ഫ്രഞ്ച് തലസ്ഥാനത്ത് കുറഞ്ഞത് രണ്ട് സീസണുകളിലെങ്കിലും കളിക്കണമെന്ന് മെസി പി എസ് ജിയുമായി കരാറിലുണ്ട്. സീസണിലെ രണ്ടാം ലീഗ് 1 മത്സരത്തില്‍ പാരീസ് ടീം സ്ട്രാസ്ബര്‍ഗുമായി ഏറ്റുമുട്ടുമ്പോള്‍ ശനിയാഴ്ച മെസ്സി പിഎസ്ജി ആരാധകര്‍ക്ക് മുന്നില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ചേക്കുമെന്നാണ് പ്രതീക്ഷ. പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ നടക്കുന്ന മത്സരത്തില്‍ 50,000 കാണികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.