സന്ദർശനവിസാ കാലാവധി നീട്ടി സൗദി അറേബ്യ

സന്ദർശനവിസാ കാലാവധി നീട്ടി സൗദി അറേബ്യ

റിയാദ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവരുടെ സന്ദർശനവിസാ കാലാവധി സൗദി അറേബ്യ നീട്ടി.യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുളളവരുടെ വിസാ കാലാവധി സെപ്റ്റംബർ 30 വരെയാണ് പിഴയില്ലാതെ നീട്ടിയിരിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള പ്രവേശനം സൗദി അറേബ്യ താത്കാലികമായി നിർത്തിവെച്ചിരുന്നു.ഇത് പുനരാരംഭിക്കാത്ത പശ്ചാത്തലത്തിലാണ് വിസാ കാലാവധി സൗദി നീട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.