അബുദബിയില്‍ ബൂസ്റ്റർ ഡോസ് നിർബന്ധമാകുന്നു

അബുദബിയില്‍ ബൂസ്റ്റർ ഡോസ് നിർബന്ധമാകുന്നു

അബുദബി: രണ്ടു ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ ആറു മാസത്തിനകം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ അൽ ഹോസൻ ആപ്പിൽ സ്റ്റാറ്റസ് ഗ്രേ നിറമായി മാറുമെന്ന് അറിയിപ്പ്.

ബൂസ്റ്റർ എടുക്കുന്നതിനു 30 ദിവസത്തെ സാവകാശം അനുവദിക്കുമെന്നും ആറു മാസം പൂർത്തിയായവർ സെപ്റ്റംബർ 30 നകം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ അൽ ഹൊസൻ ആപ്പിലെ നിറം ഗ്രേ ആകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.


അബുദബിയില്‍ ഓഗസ്റ്റ് 20 മുതൽ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം അൽ ഹൊസൻ ആപ്പിലെ ഗ്രീൻ നിറമുള്ളവർക്കും മാത്രമാകുമ്പോൾ ബൂസ്റ്റർ ഡോസ് നിർണ്ണായകമാകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.